പശ്ചിമഘട്ടം
**************
പുഴയുടെ വഴികളില്‍ ,
കാടിന്റെ നെഞ്ചില്‍ ,
മലയുടെ മാറുതുര
-ന്നതിനുള്ളില്‍ ,
കുടില്‍ കെട്ടി
കൃഷി വെച്ച്
മണ്ണും കല്ലും വിറ്റ് ,
പടിയിറക്കല്ലേ
മഴതരും മലകളെ
തണല്‍തരും മരങ്ങളെ
ഒരു കോടി
ജൈവ വൈവിധ്യങ്ങളെ.
നാം കഴിഞ്ഞാല്‍
പ്രളയമല്ലിനി
വരാനുണ്ട് കിടാങ്ങളനവധി
വരും കാലങ്ങളില്‍ ..
അവരും കുടിക്കട്ടെ
അവരും ശ്വസിക്കട്ടെ
അവരും രുചിക്കട്ടെ
പ്രകൃതിതന്‍ ശുദ്ധ
ജല വായു ഫലങ്ങളെ ,
ഈ മനോഹര
മലനിര ഘട്ടങ്ങളെ
നെഞ്ചോടണച്ചു നാം
കാത്തു വെച്ചിടുകില്‍ ,
ഇല്ല വരില്ല
നമുക്കൊരു
വിഷമഘട്ടങ്ങളും
ഒരു നാളും നിശ്ചയം !
**************
പുഴയുടെ വഴികളില്‍ ,
കാടിന്റെ നെഞ്ചില്‍ ,
മലയുടെ മാറുതുര
-ന്നതിനുള്ളില്‍ ,
കുടില്‍ കെട്ടി
കൃഷി വെച്ച്
മണ്ണും കല്ലും വിറ്റ് ,
പടിയിറക്കല്ലേ
മഴതരും മലകളെ
തണല്‍തരും മരങ്ങളെ
ഒരു കോടി
ജൈവ വൈവിധ്യങ്ങളെ.
നാം കഴിഞ്ഞാല്‍
പ്രളയമല്ലിനി
വരാനുണ്ട് കിടാങ്ങളനവധി
വരും കാലങ്ങളില്‍ ..
അവരും കുടിക്കട്ടെ
അവരും ശ്വസിക്കട്ടെ
അവരും രുചിക്കട്ടെ
പ്രകൃതിതന്‍ ശുദ്ധ
ജല വായു ഫലങ്ങളെ ,
ഈ മനോഹര
മലനിര ഘട്ടങ്ങളെ
നെഞ്ചോടണച്ചു നാം
കാത്തു വെച്ചിടുകില്‍ ,
ഇല്ല വരില്ല
നമുക്കൊരു
വിഷമഘട്ടങ്ങളും
ഒരു നാളും നിശ്ചയം !
No comments:
Post a Comment