കടലായനം
=========
സ്വപ്നങ്ങളുടെ ജല -
പരപ്പിനു മുകളിലൂടെ
ചക്രവാളങ്ങളെ പകുത്തു
ഒരു കടല്‍ പക്ഷി
പറന്നു പോയി..
അസ്തമയത്തിന്റെ ശോഭ
അന്ധകാരത്തിലേക്ക്
തലനീട്ടിയപ്പോള്‍ ,
കൂടണയാന്‍ വെമ്പുന്നൊരു
കിളിഹൃദയം എന്നിലും മിടിക്കുന്നു .
കൂമ്പിപോയൊരു
സൂര്യകാന്തിയുടെ
പ്രസരിപ്പെല്ലാം
കവര്‍ന്നെടുത്ത് ഒരു
നിശാപുഷ്പം വിജയിയെ
പോലെ ഉള്ളിലിരുന്നു
ചിരിക്കുന്നു ...
കടലാഴങ്ങളിലെ മണ്ണോ,
അതോ ,കാത്തിരിക്കുന്ന
തീരമോ .എന്താണാവോ
തലവര എനിക്കായി
കാത്തുവെച്ചിരിക്കുന്നത് .
തിരിച്ചറിയാനാകാത്ത
ദിക്കുകളില്‍ പകച്ചു
നില്ക്കുന്ന ദിശനോക്കിയന്ത്രം.
തലങ്ങും വിലങ്ങും
കാറ്റടിക്കുമ്പോള്‍ ,കറങ്ങി
തിരിയുന്ന പായുകള്‍
അടിയൊഴുക്കായിയുള്ള
ഒരു ഉഷ്ണജലപ്രവാഹം
അസ്ഥിതുളയ്ക്കുന്ന
മരണത്തെ പൊതിഞ്ഞു കെട്ടി ,
നോട്ടമെത്താത്ത
നോട്ടിക്കല്‍ മൈലുകളെ
നോവായി തീര്‍ക്കാതെ
തിരയുള്ള തീരമായി
മാറ്റുമോ .................
=========
സ്വപ്നങ്ങളുടെ ജല -
പരപ്പിനു മുകളിലൂടെ
ചക്രവാളങ്ങളെ പകുത്തു
ഒരു കടല്‍ പക്ഷി
പറന്നു പോയി..
അസ്തമയത്തിന്റെ ശോഭ
അന്ധകാരത്തിലേക്ക്
തലനീട്ടിയപ്പോള്‍ ,
കൂടണയാന്‍ വെമ്പുന്നൊരു
കിളിഹൃദയം എന്നിലും മിടിക്കുന്നു .
കൂമ്പിപോയൊരു
സൂര്യകാന്തിയുടെ
പ്രസരിപ്പെല്ലാം
കവര്‍ന്നെടുത്ത് ഒരു
നിശാപുഷ്പം വിജയിയെ
പോലെ ഉള്ളിലിരുന്നു
ചിരിക്കുന്നു ...
കടലാഴങ്ങളിലെ മണ്ണോ,
അതോ ,കാത്തിരിക്കുന്ന
തീരമോ .എന്താണാവോ
തലവര എനിക്കായി
കാത്തുവെച്ചിരിക്കുന്നത് .
തിരിച്ചറിയാനാകാത്ത
ദിക്കുകളില്‍ പകച്ചു
നില്ക്കുന്ന ദിശനോക്കിയന്ത്രം.
തലങ്ങും വിലങ്ങും
കാറ്റടിക്കുമ്പോള്‍ ,കറങ്ങി
തിരിയുന്ന പായുകള്‍
അടിയൊഴുക്കായിയുള്ള
ഒരു ഉഷ്ണജലപ്രവാഹം
അസ്ഥിതുളയ്ക്കുന്ന
മരണത്തെ പൊതിഞ്ഞു കെട്ടി ,
നോട്ടമെത്താത്ത
നോട്ടിക്കല്‍ മൈലുകളെ
നോവായി തീര്‍ക്കാതെ
തിരയുള്ള തീരമായി
മാറ്റുമോ .................
No comments:
Post a Comment