അപൂര്‍ണ്ണം
==========
സമസ്യപോലെ
വരികളും ഈണവും
വല്ലാതെ കുരുങ്ങി
കിടക്കുന്ന -പാടി
മുഴുമിപ്പികാത്ത
ഒരു പാട്ട്
എല്ലാ ചുണ്ടുകളിലും
തത്തികളിക്കുന്നുണ്ടാവും
മൂര്‍ചഛയിലെത്താത്ത
ഒരു സുരതം,
എല്ലാ ഹൃദയത്തിലും
മരണം വരെ
ഓര്‍മ്മയോ
സ്വപ്നമോ ആയി
തങ്ങി നില്പ്പുണ്ടാവും
ഒരു ഉത്തരത്തിലും
സമാധാനം കിട്ടാത്ത
ഒരു ചോദ്യമെങ്ങിലും
എല്ലാ മനസ്സുകളിലും
പതിയിരിക്കും
അവശേഷിക്കുന്ന
പൂര്‍ണ്ണത പോലും
അപൂര്‍ണ്ണതയുടെ
നൂലിനാലാണല്ലോ
നെയ്തിരിക്കുന്നത് ..
അപൂര്‍ണ്ണമായൊരു
കിനാവ് മാത്രമാണെന്നു-
മീ പൂര്‍ണ്ണത.....
==========
സമസ്യപോലെ
വരികളും ഈണവും
വല്ലാതെ കുരുങ്ങി
കിടക്കുന്ന -പാടി
മുഴുമിപ്പികാത്ത
ഒരു പാട്ട്
എല്ലാ ചുണ്ടുകളിലും
തത്തികളിക്കുന്നുണ്ടാവും
മൂര്‍ചഛയിലെത്താത്ത
ഒരു സുരതം,
എല്ലാ ഹൃദയത്തിലും
മരണം വരെ
ഓര്‍മ്മയോ
സ്വപ്നമോ ആയി
തങ്ങി നില്പ്പുണ്ടാവും
ഒരു ഉത്തരത്തിലും
സമാധാനം കിട്ടാത്ത
ഒരു ചോദ്യമെങ്ങിലും
എല്ലാ മനസ്സുകളിലും
പതിയിരിക്കും
അവശേഷിക്കുന്ന
പൂര്‍ണ്ണത പോലും
അപൂര്‍ണ്ണതയുടെ
നൂലിനാലാണല്ലോ
നെയ്തിരിക്കുന്നത് ..
അപൂര്‍ണ്ണമായൊരു
കിനാവ് മാത്രമാണെന്നു-
മീ പൂര്‍ണ്ണത.....
No comments:
Post a Comment