ഗൃഹസ്ഥം
=========
'നിനക്ക് നഷ്ടപ്പെട്ടത്
ഞാന്‍ തിരികെ തരട്ടെ?'
"എന്ത്?"
'ഓര്‍മ്മകള്‍!'
"വേണ്ട! ഇന്നലത്തെ
മഴയില്‍ ഞാന്‍
കഴുകി കളഞ്ഞതാണ്."
=========
'നിനക്ക് നഷ്ടപ്പെട്ടത്
ഞാന്‍ തിരികെ തരട്ടെ?'
"എന്ത്?"
'ഓര്‍മ്മകള്‍!'
"വേണ്ട! ഇന്നലത്തെ
മഴയില്‍ ഞാന്‍
കഴുകി കളഞ്ഞതാണ്."
'നിനക്ക് നഷ്ടപ്പെട്ടത്
ഞാന്‍ തിരിച്ച് തരട്ടെ?'
"എന്താണ്?"
'സ്വപ്‌നങ്ങള്‍!'
"വേണ്ട! നാളെ
കത്തിക്കാനുള്ള വിറകായി
ഞാന്‍ ഉണക്കിവെച്ചതാണ്."
'നിനക്ക് നഷ്ടപ്പെട്ടത്
ഞാന്‍ തിരികെ തരട്ടെ?'
"എന്ത്?"
'നിന്നെ!'
"വേണ്ട! അത് നിനക്കുള്ളതാണ്........."
ഞാന്‍ തിരിച്ച് തരട്ടെ?'
"എന്താണ്?"
'സ്വപ്‌നങ്ങള്‍!'
"വേണ്ട! നാളെ
കത്തിക്കാനുള്ള വിറകായി
ഞാന്‍ ഉണക്കിവെച്ചതാണ്."
'നിനക്ക് നഷ്ടപ്പെട്ടത്
ഞാന്‍ തിരികെ തരട്ടെ?'
"എന്ത്?"
'നിന്നെ!'
"വേണ്ട! അത് നിനക്കുള്ളതാണ്........."
No comments:
Post a Comment