കവിതാരണ്യകം
++++++++++++++++
++++++++++++++++
വരികള്‍ക്കിടയിലെ
ഒരു വാക്ക് ,
ആരവങ്ങള്‍ക്കിടയിലെ
ഒരു വിളി,
കാഴ്ച്ചകള്‍ക്കിടയിലെ
ഒരു മിന്നായം .
ഒക്കെ വളരെ പെട്ടന്നായിരിക്കും
കവിതകളുടെ കൊടും കാട്ടിലേക്ക്
വലിച്ചെറിയുന്നത് .......
പിന്നെ, അശാന്തിയോടെയുള്ള
വഴി തിരച്ചില്‍....
ഒറ്റമൂലികളും,മധുരകനികളും
അനാഘ്രാത പുഷ്പങ്ങളും
തേടിയുള്ള വനയാത്രകള്‍..
ഒടുവിലൊരു ധ്യാനം പോലെ.
വേട്ടയാടി കിട്ടിയ ,ഒത്ത ഒരു
കവിതയെയും തൂക്കിപിടിച്ച്
പുറത്തേക്കുള്ള വഴി തെളിയുമ്പോള്‍ ,
അപാരമായൊരു വിശ്രാന്തി
മഴ ചാറല്‍ പോലെ പൊതിയും !
ഒരു വാക്ക് ,
ആരവങ്ങള്‍ക്കിടയിലെ
ഒരു വിളി,
കാഴ്ച്ചകള്‍ക്കിടയിലെ
ഒരു മിന്നായം .
ഒക്കെ വളരെ പെട്ടന്നായിരിക്കും
കവിതകളുടെ കൊടും കാട്ടിലേക്ക്
വലിച്ചെറിയുന്നത് .......
പിന്നെ, അശാന്തിയോടെയുള്ള
വഴി തിരച്ചില്‍....
ഒറ്റമൂലികളും,മധുരകനികളും
അനാഘ്രാത പുഷ്പങ്ങളും
തേടിയുള്ള വനയാത്രകള്‍..
ഒടുവിലൊരു ധ്യാനം പോലെ.
വേട്ടയാടി കിട്ടിയ ,ഒത്ത ഒരു
കവിതയെയും തൂക്കിപിടിച്ച്
പുറത്തേക്കുള്ള വഴി തെളിയുമ്പോള്‍ ,
അപാരമായൊരു വിശ്രാന്തി
മഴ ചാറല്‍ പോലെ പൊതിയും !
No comments:
Post a Comment