പരദൂഷണം
* * * * * * * * *
* * * * * * * * *
നമ്മുക്കറിയാത്ത നമ്മുടെ -
യെത്രയോ കഥകള,വർക്കറി-
യാമെന്നറിയാമോ നിനക്ക്?
നാം പോകാത്തയിടങ്ങളിലവർ
നമ്മളൊത്തു പോയിട്ടുണ്ടെന്ന്!
നമ്മൾ നനഞ്ഞിട്ടില്ലാത്ത മഴകൾ
അവർ നമുക്കൊപ്പം നനഞ്ഞിട്ടുണ്ടെന്ന്!
നാം പിണങ്ങാത്ത സന്ധ്യകളിൽ,
രണ്ടു വിദൂരസ്ഥലങ്ങളിൽ നമ്മൾ
പിണങ്ങിയിരിക്കുന്നതവർ കണ്ടിട്ടുണ്ടെന്ന്!
കാണാത്ത കാഴ്ച്ചകൾ
കഥയാക്കി മെനയുന്നവർ -
ക്കുണ്ടൊരു സുഖം,
അന്യന്റെ കരളിൽ കനൽ
കോരിയിട്ടതിൻ സുഖം!
കൂരയിൽ കഞ്ഞിതിളച്ചില്ലെങ്കിലെന്ത -
പരന്റെ ചോറിൽ മണ്ണുവാരിയിടാ
നായാലതിൽപരമെന്ത് നിർവൃതി!
പതിവാക്കിയവർക്കു പരദൂഷണം
പരമസായൂജ്യമാർഗം പരമാനന്ദദായകം!
നിർത്താം നമുക്കുമൊരുവന്റെ
തെറ്റുകുറ്റങ്ങളവന്റെയസാന്നിദ്ധ്യത്തിൽ
പറയുന്ന ശീലം... ഓർമ്മിച്ചിടാം
പരദൂഷണം ഒട്ടുമേ നരഭൂഷണമല്ലെന്നത്!യെത്രയോ കഥകള,വർക്കറി-
യാമെന്നറിയാമോ നിനക്ക്?
നാം പോകാത്തയിടങ്ങളിലവർ
നമ്മളൊത്തു പോയിട്ടുണ്ടെന്ന്!
നമ്മൾ നനഞ്ഞിട്ടില്ലാത്ത മഴകൾ
അവർ നമുക്കൊപ്പം നനഞ്ഞിട്ടുണ്ടെന്ന്!
നാം പിണങ്ങാത്ത സന്ധ്യകളിൽ,
രണ്ടു വിദൂരസ്ഥലങ്ങളിൽ നമ്മൾ
പിണങ്ങിയിരിക്കുന്നതവർ കണ്ടിട്ടുണ്ടെന്ന്!
കാണാത്ത കാഴ്ച്ചകൾ
കഥയാക്കി മെനയുന്നവർ -
ക്കുണ്ടൊരു സുഖം,
അന്യന്റെ കരളിൽ കനൽ
കോരിയിട്ടതിൻ സുഖം!
കൂരയിൽ കഞ്ഞിതിളച്ചില്ലെങ്കിലെന്ത -
പരന്റെ ചോറിൽ മണ്ണുവാരിയിടാ
നായാലതിൽപരമെന്ത് നിർവൃതി!
പതിവാക്കിയവർക്കു പരദൂഷണം
പരമസായൂജ്യമാർഗം പരമാനന്ദദായകം!
നിർത്താം നമുക്കുമൊരുവന്റെ
തെറ്റുകുറ്റങ്ങളവന്റെയസാന്നിദ്ധ്യത്തിൽ
പറയുന്ന ശീലം... ഓർമ്മിച്ചിടാം
DR:ANUP'S POETRY
No comments:
Post a Comment