നിരാസം
=======
ഭൂപടങ്ങളും അതിര്‍ത്തി-
കളുമില്ലാത്ത ദേശ-
വഴികളിലൂടെ നടക്കണം.
ലോകത്തിലെ എല്ലാ
വേദനകളും എന്നിലേക്ക്
ആവാഹിക്കണം ..
എത്യോപ്യയിലെ എല്ലിചു
വയറുന്തിയ കുരുന്നിന്റെ
കുഞ്ഞു മാനസത്തിലേക്കു
എനിക്കു വളരണം ..
മാനഭംഗത്തിന്റെ
ഇരുണ്ട യാഥാര്‍ത്ഥ്യ-
ത്തിലേക്ക് നടന്നുപോകുന്ന
പെണ്‍കുട്ടിയുടെ പൊള്ളുന്ന
ഹൃദയത്തിലേക്ക്
പരകായം ചെയ്യണം .
മരിക്കുമെന്നുറപ്പിച്ച
രോഗിയുടെ തീവ്രതകളി-
ലേക്കും, ത്വരകളിലേക്കും
ഒരുപക്ഷേ ശൂന്യതയിലേക്കും
അലിഞ്ഞു കയറണം ..
എന്നിട്ട് ,
ഭൂകമ്പത്തിലെ
അഭയാര്‍ത്ഥിയെപ്പോലെ ,
ഒന്നും അവശേഷിപ്പിക്കാത്ത
മണ്ണിലൂടെ ......,
ചരിത്രമുറങ്ങാത്ത
തീരങ്ങളിലൂടെ ....,
തിരികെ ചെന്ന്
എനിക്കുവേണ്ടി മാത്രം
വളര്‍ത്തിയിരുന്ന
സന്തോഷങ്ങളെയെല്ലാം
കൂട് തുറന്നു വിടണം .
=======
ഭൂപടങ്ങളും അതിര്‍ത്തി-
കളുമില്ലാത്ത ദേശ-
വഴികളിലൂടെ നടക്കണം.
ലോകത്തിലെ എല്ലാ
വേദനകളും എന്നിലേക്ക്
ആവാഹിക്കണം ..
എത്യോപ്യയിലെ എല്ലിചു
വയറുന്തിയ കുരുന്നിന്റെ
കുഞ്ഞു മാനസത്തിലേക്കു
എനിക്കു വളരണം ..
മാനഭംഗത്തിന്റെ
ഇരുണ്ട യാഥാര്‍ത്ഥ്യ-
ത്തിലേക്ക് നടന്നുപോകുന്ന
പെണ്‍കുട്ടിയുടെ പൊള്ളുന്ന
ഹൃദയത്തിലേക്ക്
പരകായം ചെയ്യണം .
മരിക്കുമെന്നുറപ്പിച്ച
രോഗിയുടെ തീവ്രതകളി-
ലേക്കും, ത്വരകളിലേക്കും
ഒരുപക്ഷേ ശൂന്യതയിലേക്കും
അലിഞ്ഞു കയറണം ..
എന്നിട്ട് ,
ഭൂകമ്പത്തിലെ
അഭയാര്‍ത്ഥിയെപ്പോലെ ,
ഒന്നും അവശേഷിപ്പിക്കാത്ത
മണ്ണിലൂടെ ......,
ചരിത്രമുറങ്ങാത്ത
തീരങ്ങളിലൂടെ ....,
തിരികെ ചെന്ന്
എനിക്കുവേണ്ടി മാത്രം
വളര്‍ത്തിയിരുന്ന
സന്തോഷങ്ങളെയെല്ലാം
കൂട് തുറന്നു വിടണം .
3 comments:
നല്ല കവിത... വളരെ ഇഷ്ടമായി....
nandi suhruthe
മനുഷ്യത്വം... അതാണല്ലോ വേണ്ടതും ഇല്ലാത്തതും.ല്ലേ...
കവിത നന്നായി..
Post a Comment