Thursday, October 22, 2015

പഠിത്തം

പഠിത്തം
========
പ്രകൃതി ദൈവമല്ലെന്ന്
പഠിപ്പിച്ചതു മുതല്‍ തുടങ്ങി ,
കാലകേടുകളും ശീലകേടുകളും ..
മഴയല്ല ,മരുഭൂമിയാണ്
പണം കിലുക്കുന്നതെന്ന്
പഠിച്ചതു മുതല്‍ ,നികത്തി
തുടങ്ങിയതാണ്‌ പാടങ്ങള്‍ .
അലിവല്ല അറിവല്ല
അധികാരമാണ് വലുതെന്നു
പഠിച്ചന്നു തുടങ്ങിയതാണ്‌
വടംവലികളും ചൂതുവെയ്പ്പും .
പിറന്ന മണ്ണല്ല,വളര്‍ത്തിയ പെണ്ണല്ല
മലയോളം പണമാണ് മഹത്തെന്നു
പഠിച്ചതു മുതല്‍ക്കു, മറന്നു
കളഞ്ഞതാണ് മനുഷ്യത്വം ...
ഒടുവിലത്തെ എരിഞ്ഞടങ്ങലിനു
ഒരു നാഴിക മതിയെന്ന
അറിവില്ലായ്മയാണ്,കൊള്ളയും
കൊലവിളിയും നടത്തുന്നത് ...
അറിയേണ്ടതറിഞ്ഞാല്‍
അന്‍പാര്‍ന്നു ഹൃദയവും ,
താഴ്മയാല്‍ ശിരസ്സും ,
ഉയര്‍ന്നുതന്നിരിക്കും .....

No comments: