Thursday, October 22, 2015

തീര്‍ത്ഥാടനം

തീര്‍ത്ഥാടനം
===========
ദൂരവിദൂരങ്ങളിലേക്കൊരു 
യാത്ര പോകേണം,എന്നിലേക്കുള്ള 
അകലങ്ങള്‍ താണ്ടുവാന്‍.
എന്നിലേ-ക്കെന്നന്തരാത്മാവിലേ-
ക്കൊരു യാത്ര പോകേണം,
നിന്നിലേക്കുള്ള ദൂരങ്ങള്‍ താണ്ടാന്‍.
നിന്നിലേക്ക്‌-നിന്നുള്ളിലേയ്ക്കാവെ-
ട്ടെന്‍ യാത്രകള്‍,നമ്മിലേക്കെത്താന്‍!

No comments: