മിഠായികൾ
.....................
.....................
തല പൊട്ടിത്തെറിപ്പിക്കുന്ന മിഠായികൾ ,
അച്ഛനെ കണ്ടാൽ പോലും
തിരിച്ചറിയിപ്പിക്കാത്ത മിഠായികൾ ,
എന്തും പറയാൻ കഴിവു തരുന്നവ ,
അന്നത്തെക്കാൾ ആരോഗ്യം പ്രദാനം
ചെയ്യുന്നവ ,
കഴിച്ചില്ലേൽ ജീവിതം പോലും
നശിപ്പിച്ചു കളയുന്ന മിഠായികൾ ,
നുണഞ്ഞു നുണഞ്ഞു ഉടലോടെ
സ്വർഗ്ഗത്തിലെത്തിക്കുന്നവ ,
കുഴലൂത്തുകാരനെ പോലെ
സുന്ദരികളെ വരിവരിയായി
പുറകേ വരുത്തിക്കുന്നവ ,
മന്ദബുദ്ധിയെ മഹാബുദ്ധിമാനാക്കുന്ന
മാന്ത്രിക ദണ്ഡുള്ള മിഠായികൾ ..
നുണയല്ല, നുണഞ്ഞാൽ
ഓർമ്മകളിലേക്ക് ഇടവഴികൾ തീർത്ത്
മനസ്സുനിറയേ മധുരം നിറയ്ക്കുന്ന
നാരങ്ങാ മിഠായികൾ കിട്ടുമോ ,കടക്കാരാ ....
അച്ഛനെ കണ്ടാൽ പോലും
തിരിച്ചറിയിപ്പിക്കാത്ത മിഠായികൾ ,
എന്തും പറയാൻ കഴിവു തരുന്നവ ,
അന്നത്തെക്കാൾ ആരോഗ്യം പ്രദാനം
ചെയ്യുന്നവ ,
കഴിച്ചില്ലേൽ ജീവിതം പോലും
നശിപ്പിച്ചു കളയുന്ന മിഠായികൾ ,
നുണഞ്ഞു നുണഞ്ഞു ഉടലോടെ
സ്വർഗ്ഗത്തിലെത്തിക്കുന്നവ ,
കുഴലൂത്തുകാരനെ പോലെ
സുന്ദരികളെ വരിവരിയായി
പുറകേ വരുത്തിക്കുന്നവ ,
മന്ദബുദ്ധിയെ മഹാബുദ്ധിമാനാക്കുന്ന
മാന്ത്രിക ദണ്ഡുള്ള മിഠായികൾ ..
നുണയല്ല, നുണഞ്ഞാൽ
ഓർമ്മകളിലേക്ക് ഇടവഴികൾ തീർത്ത്
മനസ്സുനിറയേ മധുരം നിറയ്ക്കുന്ന
നാരങ്ങാ മിഠായികൾ കിട്ടുമോ ,കടക്കാരാ ....
No comments:
Post a Comment