Thursday, October 22, 2015

അച്ഛാ നഹീം

അച്ഛാ നഹീം
********************
എറിഞ്ഞു വീഴ്ത്തി
വയറു കീറി നോക്കി
ഉറപ്പിച്ചു ..ഉള്ളിലുള്ളത് 
ഗോവല്ല ...ഗോതമ്പാണ് .
താതൻ ,തല തല്ലിപൊളിച്ചു
നോക്കി ഉറപ്പിച്ചു ,
തട്ടമില്ലാത്ത തല
വേഗം പൊട്ടുമെന്ന് ...
ഒന്ന് ഉറപ്പായി ...
വയറു കീറിയവന്റെയും
തല തല്ലി പൊളിച്ചവന്റെയും
തന്തയ്ക്കു പേരുമില്ല ,
ഈ രാജ്യത്ത് വേരുമില്ലെന്ന് ...
....വന്ദേമാതരം....

No comments: