പ്രച്ഛന്ന വേഷം
==============
കറുത്ത മഷിവഴികളില്‍
അക്ഷര രൂപത്തില്‍
ഒളിച്ചിരിക്കാം,
കവിതയെന്ന കള്ളപേരില്‍
കടലാസ്സിലേക്കും അവിടുന്ന്
കരളിലേക്കും കടന്നുകയറാം.
നീലഞരമ്പുകളിലൂടെ
നിണ,മൊത്തൊഴുകി,
തലചോറുണ്ട്,ഉന്മത്തനാക്കാം.
അവന്‍ പോലുമറിയാതെ-
യവന്റെ സ്മൃതിയറകളിലൊരു
പായ് വിരിച്ചു കിടക്കണം.
ശിഷ്ടകാലം,അങ്ങനെ...അങ്ങനെ...
==============
കറുത്ത മഷിവഴികളില്‍
അക്ഷര രൂപത്തില്‍
ഒളിച്ചിരിക്കാം,
കവിതയെന്ന കള്ളപേരില്‍
കടലാസ്സിലേക്കും അവിടുന്ന്
കരളിലേക്കും കടന്നുകയറാം.
നീലഞരമ്പുകളിലൂടെ
നിണ,മൊത്തൊഴുകി,
തലചോറുണ്ട്,ഉന്മത്തനാക്കാം.
അവന്‍ പോലുമറിയാതെ-
യവന്റെ സ്മൃതിയറകളിലൊരു
പായ് വിരിച്ചു കിടക്കണം.
ശിഷ്ടകാലം,അങ്ങനെ...അങ്ങനെ...
No comments:
Post a Comment