കുറ്റപത്രം
+++++++++
+++++++++
ഈ കുറ്റകൃത്യത്തില്‍,
പ്രതിയായ മഴയുടെ
പങ്കിനെകുറിച്ചുള്ള
സമഗ്രമായ അന്വേഷണം.
ഒപ്പമുള്ളവര്‍ക്കായുള്ള
തിരിച്ചറിയല്‍ പരേഡ്.
ജല അടയാളങ്ങള്‍ക്കും
ആന്തരിക ആഘാതങ്ങള്‍-
ക്കുമായുള്ള ഫോറന്‍സിക്ക്
പരിശോധനകള്‍..
മഴകൊണ്ടു മുറിഞ്ഞ,
ജ്വരം കൊണ്ടു വലഞ്ഞ,
'നിശബ്ദനായി' പോയ
എന്‍റെ മൊഴിയെടുക്കല്‍.
അങ്ങനെ, കേസിന്റെ എല്ലാ
നടവഴികളും,
നാള്‍വഴികളും,
നടപടികളും കടന്ന്
കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍,
വാദി പ്രതിയായിരിക്കുന്നു..
മഴ നനഞ്ഞതിന്
മഴയെ പ്രണയിച്ചതിന്
അവളെ കവിതയില്‍
കുടിയിരുത്തിയതിന് !
പ്രതിയായ മഴയുടെ
പങ്കിനെകുറിച്ചുള്ള
സമഗ്രമായ അന്വേഷണം.
ഒപ്പമുള്ളവര്‍ക്കായുള്ള
തിരിച്ചറിയല്‍ പരേഡ്.
ജല അടയാളങ്ങള്‍ക്കും
ആന്തരിക ആഘാതങ്ങള്‍-
ക്കുമായുള്ള ഫോറന്‍സിക്ക്
പരിശോധനകള്‍..
മഴകൊണ്ടു മുറിഞ്ഞ,
ജ്വരം കൊണ്ടു വലഞ്ഞ,
'നിശബ്ദനായി' പോയ
എന്‍റെ മൊഴിയെടുക്കല്‍.
അങ്ങനെ, കേസിന്റെ എല്ലാ
നടവഴികളും,
നാള്‍വഴികളും,
നടപടികളും കടന്ന്
കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍,
വാദി പ്രതിയായിരിക്കുന്നു..
മഴ നനഞ്ഞതിന്
മഴയെ പ്രണയിച്ചതിന്
അവളെ കവിതയില്‍
കുടിയിരുത്തിയതിന് !
No comments:
Post a Comment