സമാഗമം
+++++++++
+++++++++
നീയെന്നാണെന്നെയൊന്നു
ചുംബിക്കുന്നത്?
നിന്‍റെ കൃഷ്ണമണികള്‍ക്കു
മീതെ,തിമിരം വെള്ളപുതപ്പു
വിരിച്ച ശേഷം.
ചുംബിക്കുന്നത്?
നിന്‍റെ കൃഷ്ണമണികള്‍ക്കു
മീതെ,തിമിരം വെള്ളപുതപ്പു
വിരിച്ച ശേഷം.
നീയെന്നാണെന്‍റെ കൈയൊന്നു
പിടിക്കുന്നത്?
നിന്‍റെ കാലുകളില്‍ ക്ഷീരബലയുടെ
വാസന തഴുകി തുടങ്ങുമ്പോള്‍.
പിടിക്കുന്നത്?
നിന്‍റെ കാലുകളില്‍ ക്ഷീരബലയുടെ
വാസന തഴുകി തുടങ്ങുമ്പോള്‍.
നീയെന്നാണെന്നെയൊന്ന്
അമര്‍ത്തി പുണരുന്നത്?
കുരുത്തംകെട്ട കോശങ്ങള്‍
നിന്നെ ആലോസരപ്പെടുത്തുമ്പോള്‍.
അമര്‍ത്തി പുണരുന്നത്?
കുരുത്തംകെട്ട കോശങ്ങള്‍
നിന്നെ ആലോസരപ്പെടുത്തുമ്പോള്‍.
നമ്മളെന്നാണൊന്ന്...ശ്ശൊ..
ഒന്നിക്കുന്നത്......?
നിന്‍റെ നെഞ്ചിന്‍ കൂടിലെ
കരിംകൂവള പൂവ്
കൂമ്പിയടയുമ്പോള്‍.........
ഒന്നിക്കുന്നത്......?
നിന്‍റെ നെഞ്ചിന്‍ കൂടിലെ
കരിംകൂവള പൂവ്
കൂമ്പിയടയുമ്പോള്‍.........

No comments:
Post a Comment