കഷ്ടം !
=======
മുഖം തിരിക്കല്ലേ ,
കണ്ണടയ്കല്ലേ,
ചെവി പൊത്തി -
നിലവിളികള്‍
കേള്‍ക്കാതിരിക്കല്ലേ ...
മുറ്റത്ത് മതിയോളം
കളിക്കുമ്പോള്‍ ,
പൂക്കളിറുക്കുമ്പോള്‍,
നിഴല്‍ പോലുമില്ലാതെ
വന്നാണ് ,ഞങ്ങളെയവര്‍
നിഴലാക്കി മാറ്റിയത്.
വിധിയെന്ന് വെറുതെ
നിങ്ങള്‍ സഹതപിക്കല്ലേ.
കയ്യീന്നു കളിക്കോപ്പ്
തട്ടിപ്പറിക്കുന്നതിനേക്കാള്‍
നോവാണ്,കരളീന്നുയി -
രൂറ്റിയെടുക്കുമ്പോള്‍ ...
ചിതറിത്തെറിച്ച കൈകളില്‍
നിങ്ങള്‍,സൂക്ഷിച്ചു നോക്കൂ.
അര്‍ത്ഥം ഗ്രഹിക്കാത്ത
മതഭ്രാന്തരും,കാരുണ്യം
വറ്റിയ ഹൃദയങ്ങളും .
തമ്മില്‍ തല്ലി ,
കണക്കു പറയുന്ന
ഒരുപിടി മണ്ണ് പോലും
ഞങ്ങള്‍ കൊണ്ടുപോകുന്നേയില്ല.
കൈവെള്ളയില്‍ തുടുത്ത
ശൂന്യത മാത്രം .
ഇറുക്കി പിടിയ്ക്കുന്ന
നിസഹായത മാത്രം ....
=======
മുഖം തിരിക്കല്ലേ ,
കണ്ണടയ്കല്ലേ,
ചെവി പൊത്തി -
നിലവിളികള്‍
കേള്‍ക്കാതിരിക്കല്ലേ ...
മുറ്റത്ത് മതിയോളം
കളിക്കുമ്പോള്‍ ,
പൂക്കളിറുക്കുമ്പോള്‍,
നിഴല്‍ പോലുമില്ലാതെ
വന്നാണ് ,ഞങ്ങളെയവര്‍
നിഴലാക്കി മാറ്റിയത്.
വിധിയെന്ന് വെറുതെ
നിങ്ങള്‍ സഹതപിക്കല്ലേ.
കയ്യീന്നു കളിക്കോപ്പ്
തട്ടിപ്പറിക്കുന്നതിനേക്കാള്‍
നോവാണ്,കരളീന്നുയി -
രൂറ്റിയെടുക്കുമ്പോള്‍ ...
ചിതറിത്തെറിച്ച കൈകളില്‍
നിങ്ങള്‍,സൂക്ഷിച്ചു നോക്കൂ.
അര്‍ത്ഥം ഗ്രഹിക്കാത്ത
മതഭ്രാന്തരും,കാരുണ്യം
വറ്റിയ ഹൃദയങ്ങളും .
തമ്മില്‍ തല്ലി ,
കണക്കു പറയുന്ന
ഒരുപിടി മണ്ണ് പോലും
ഞങ്ങള്‍ കൊണ്ടുപോകുന്നേയില്ല.
കൈവെള്ളയില്‍ തുടുത്ത
ശൂന്യത മാത്രം .
ഇറുക്കി പിടിയ്ക്കുന്ന
നിസഹായത മാത്രം ....

No comments:
Post a Comment