നുണ
=====
'ന്‍റെ കൈയില്ലില്ലമ്മേ"
കൊച്ചരിപല്ലുകള്‍
വെളുക്കെ ചിരിച്ച്
കൈ രണ്ടും പിന്നില്‍
മറച്ചു പിടിച്ചു പറഞ്ഞു .
കുന്നില്‍ മുകളിലെ
വെള്ളാരം കല്ലുകള്‍
കാണാനേ പോയില്ലന്ന്
അച്ഛനോട് -
കല്ലുവെച്ച "സത്യങ്ങള്‍"
ഓണപരീക്ഷ നാള്‍
രാവിലെ ,വയറും
പൊത്തി പിടിച്ചലറി
കരഞ്ഞു,"അയ്യോ!
വേദനയാണമ്മേ
ഇസ്കൂളിലേക്കി-
ന്നെനിക്കാവതില്ലമ്മേ"
പണ്ടേ മരിച്ച
അപ്പുപ്പനും അമ്മൂമ്മയും
പിന്നെത്രയോ തവണകള്‍
മരിച്ചു,പുല കുളിച്ചു
ശ്രാദ്ധമുണ്ടു.
കോരിച്ചൊരിയുന്ന
മഴയത്ത്,കുടക്കീഴില്‍
കൂട്ടുകാരിയെ ചേര്‍ത്തു
നിര്‍ത്തി,നെറുകയില്‍
ചുംബിച്ചു പറഞ്ഞു
'എന്നെക്കാളേറെ
നിന്നെ ഞാന്‍
സ്നേഹിക്കുന്നെന്ന്‍'
തിരക്കു കാരണം,
സുഖമില്ലായിരുന്നു,
മറന്നു പോയി,
കണക്കു തെറ്റി,
നാളെ തന്നെ ഉറപ്പ്,
പുതിയ വീട്,
അവധിക്ക് വിനോദയാത്ര....
ഹൈപ്പെര്‍ മാളിന്റെ
ആളൊഴിഞ്ഞ മൂലയ്ക്ക് ,
കണ്ണ് കാണാത്ത അമ്മയെ
നിര്‍ത്തി പറഞ്ഞു
"ഇപ്പൊ വരാം "........
=====
'ന്‍റെ കൈയില്ലില്ലമ്മേ"
കൊച്ചരിപല്ലുകള്‍
വെളുക്കെ ചിരിച്ച്
കൈ രണ്ടും പിന്നില്‍
മറച്ചു പിടിച്ചു പറഞ്ഞു .
കുന്നില്‍ മുകളിലെ
വെള്ളാരം കല്ലുകള്‍
കാണാനേ പോയില്ലന്ന്
അച്ഛനോട് -
കല്ലുവെച്ച "സത്യങ്ങള്‍"
ഓണപരീക്ഷ നാള്‍
രാവിലെ ,വയറും
പൊത്തി പിടിച്ചലറി
കരഞ്ഞു,"അയ്യോ!
വേദനയാണമ്മേ
ഇസ്കൂളിലേക്കി-
ന്നെനിക്കാവതില്ലമ്മേ"
പണ്ടേ മരിച്ച
അപ്പുപ്പനും അമ്മൂമ്മയും
പിന്നെത്രയോ തവണകള്‍
മരിച്ചു,പുല കുളിച്ചു
ശ്രാദ്ധമുണ്ടു.
കോരിച്ചൊരിയുന്ന
മഴയത്ത്,കുടക്കീഴില്‍
കൂട്ടുകാരിയെ ചേര്‍ത്തു
നിര്‍ത്തി,നെറുകയില്‍
ചുംബിച്ചു പറഞ്ഞു
'എന്നെക്കാളേറെ
നിന്നെ ഞാന്‍
സ്നേഹിക്കുന്നെന്ന്‍'
തിരക്കു കാരണം,
സുഖമില്ലായിരുന്നു,
മറന്നു പോയി,
കണക്കു തെറ്റി,
നാളെ തന്നെ ഉറപ്പ്,
പുതിയ വീട്,
അവധിക്ക് വിനോദയാത്ര....
ഹൈപ്പെര്‍ മാളിന്റെ
ആളൊഴിഞ്ഞ മൂലയ്ക്ക് ,
കണ്ണ് കാണാത്ത അമ്മയെ
നിര്‍ത്തി പറഞ്ഞു
"ഇപ്പൊ വരാം "........
No comments:
Post a Comment