ഗൂഗിള്‍
=======
പ്രണയിനി ,
നിന്റെ പേരും
നമ്മുടെ ബന്ധവും
ഗൂഗിളില്‍ തിരഞ്ഞാണ്
എനിക്ക് കിട്ടിയത് .
എല്ലാ വിവരങ്ങളും
വിശദമായി തന്നെ
അതില്‍ ഉണ്ടായിരുന്നു .
നിനക്ക് ഞാന്‍
വാങ്ങി തന്ന
സര്‍ബത്തിന്റെ
രുചി വരെ ..
നിന്നെ ആദ്യമായി
കണ്ടപ്പോള്‍ എന്റെ
മനസ്സിലുണ്ടായ വികാരം
എന്തായിരുന്നെന്നു
എനിക്കു തന്നെ
അറിയില്ലായിരുന്നു .
പക്ഷേ,ഗൂഗിള്‍ അതും
എനിക്കു കാട്ടി തന്നു .
നിന്നെ പേടിപ്പിക്കാന്‍
ഞാന്‍ ഒളിച്ചു നിന്ന
ചുമരിന്റെ നിറം
പോലും ഓര്‍മകളിലേക്ക്
ഓടി വരുത്തി...
മറക്കാന്‍ ശ്രമിച്ചതൊക്കയും
മറനീക്കി പുറത്തിടുന്നു .
ഇനി നമുക്ക് നമ്മളെ
എവിടയാണോന്നു
ഒളിപ്പിക്കാന്‍ സാധിക്കുക .
പരസ്പരം ഒന്ന്
കളിപ്പിക്കുവാന്‍ പറ്റുക.
സൂര്യനെ വലം വയ്ക്കുന്ന
ഗൂഗിളിനുള്ളില്‍ -നമുക്കലിയാന്‍
നമുക്കായൊരിടം
എവിടെ തിരയും ?
=======
പ്രണയിനി ,
നിന്റെ പേരും
നമ്മുടെ ബന്ധവും
ഗൂഗിളില്‍ തിരഞ്ഞാണ്
എനിക്ക് കിട്ടിയത് .
എല്ലാ വിവരങ്ങളും
വിശദമായി തന്നെ
അതില്‍ ഉണ്ടായിരുന്നു .
നിനക്ക് ഞാന്‍
വാങ്ങി തന്ന
സര്‍ബത്തിന്റെ
രുചി വരെ ..
നിന്നെ ആദ്യമായി
കണ്ടപ്പോള്‍ എന്റെ
മനസ്സിലുണ്ടായ വികാരം
എന്തായിരുന്നെന്നു
എനിക്കു തന്നെ
അറിയില്ലായിരുന്നു .
പക്ഷേ,ഗൂഗിള്‍ അതും
എനിക്കു കാട്ടി തന്നു .
നിന്നെ പേടിപ്പിക്കാന്‍
ഞാന്‍ ഒളിച്ചു നിന്ന
ചുമരിന്റെ നിറം
പോലും ഓര്‍മകളിലേക്ക്
ഓടി വരുത്തി...
മറക്കാന്‍ ശ്രമിച്ചതൊക്കയും
മറനീക്കി പുറത്തിടുന്നു .
ഇനി നമുക്ക് നമ്മളെ
എവിടയാണോന്നു
ഒളിപ്പിക്കാന്‍ സാധിക്കുക .
പരസ്പരം ഒന്ന്
കളിപ്പിക്കുവാന്‍ പറ്റുക.
സൂര്യനെ വലം വയ്ക്കുന്ന
ഗൂഗിളിനുള്ളില്‍ -നമുക്കലിയാന്‍
നമുക്കായൊരിടം
എവിടെ തിരയും ?
No comments:
Post a Comment