കസേര
=======
മൂടു താങ്ങി
മടുത്ത കസേര
മുന്നറിയിപ്പില്ലാതെ
മൂന്നാമ്മത്തെ കാല്‍
ഒടിച്ചു കളഞ്ഞു ..
ഉളുപ്പില്ലാത്ത
വര്‍ത്തമാനങ്ങള്‍
മനം പിരട്ടിപ്പിക്കുന്നു ..
പൊള്ളയായ..
കള്ളങ്ങള്‍ .
പാലിക്കാത്ത
വാഗ്ദാനങ്ങള്‍ .
കീഴ്ശ്വാസം പോലെ
ഞെട്ടിപ്പിക്കുന്നു .
ദിനം തോറും
ഏറി വരുന്ന
ദുര്‍മേദസ് ...
കാത്തു രക്ഷിക്കേണ്ട
കൈകളോ
കഴുത്തു മുറുക്കുന്നു .
വെളുക്കെ ചിരിക്കുമ്പോള്‍
ആസനം വലിഞ്ഞു
മുറുകുന്നു ..
എന്തൊക്കെ കണ്ടു ...!
കണ്ണീരില്‍ കുതിര്‍ന്ന
നിവേദനങ്ങള്‍
ചവറ്റുകൊട്ടയിലേക്ക് ..
മേശയ്ക്കടിയിലൂടെ
നീളുന്ന
അവിശുദ്ധ പൊതികള്‍.
കസേര കളി
പോലെ,ഓടിയിരിക്കാന്‍
തക്കം പാര്‍ത്തിരിക്കുന്നോര്‍.
വയ്യ,അധികാരിയുടെ
കസേര പണി ഇനി വയ്യ...
=======
മൂടു താങ്ങി
മടുത്ത കസേര
മുന്നറിയിപ്പില്ലാതെ
മൂന്നാമ്മത്തെ കാല്‍
ഒടിച്ചു കളഞ്ഞു ..
ഉളുപ്പില്ലാത്ത
വര്‍ത്തമാനങ്ങള്‍
മനം പിരട്ടിപ്പിക്കുന്നു ..
പൊള്ളയായ..
കള്ളങ്ങള്‍ .
പാലിക്കാത്ത
വാഗ്ദാനങ്ങള്‍ .
കീഴ്ശ്വാസം പോലെ
ഞെട്ടിപ്പിക്കുന്നു .
ദിനം തോറും
ഏറി വരുന്ന
ദുര്‍മേദസ് ...
കാത്തു രക്ഷിക്കേണ്ട
കൈകളോ
കഴുത്തു മുറുക്കുന്നു .
വെളുക്കെ ചിരിക്കുമ്പോള്‍
ആസനം വലിഞ്ഞു
മുറുകുന്നു ..
എന്തൊക്കെ കണ്ടു ...!
കണ്ണീരില്‍ കുതിര്‍ന്ന
നിവേദനങ്ങള്‍
ചവറ്റുകൊട്ടയിലേക്ക് ..
മേശയ്ക്കടിയിലൂടെ
നീളുന്ന
അവിശുദ്ധ പൊതികള്‍.
കസേര കളി
പോലെ,ഓടിയിരിക്കാന്‍
തക്കം പാര്‍ത്തിരിക്കുന്നോര്‍.
വയ്യ,അധികാരിയുടെ
കസേര പണി ഇനി വയ്യ...

No comments:
Post a Comment