സമര്‍പ്പണം
===========
അച്ഛന്‍ വായിച്ചതൊക്കയും,
കവിതയായി ഞാന്‍
കുറിച്ചിടുന്നു ...
ക്ഷീരമായി അമ്മ പകര്‍ന്ന
സഹജീവിസ്നേഹമെന്‍
സിരകളിലൊഴികിടുന്നു.
കണ്ണടച്ചാലും തുറന്നാലും,
നിറവുള്ള വെട്ടമായി
ഗുരുക്കരുള്ളില്‍ വഴികാട്ടിടുന്നു .
ഒടുങ്ങാത്ത പാഥേയമായി
പ്രിയഭൂമി കാഴ്ച്ചകളൊരുക്കി
കാത്തുവെച്ചീടുന്നു..
തളരാത്ത താങ്ങായി
തലമുറകള്‍ കരുത്തു
പകര്‍ന്നീടുന്നു ...
ശാന്തി ചൊല്ലിടട്ടെ
ആത്മസമര്‍പ്പണത്തോടെ
നിങ്ങള്‍ക്കെന്‍ സ്വസ്തി ..
===========
അച്ഛന്‍ വായിച്ചതൊക്കയും,
കവിതയായി ഞാന്‍
കുറിച്ചിടുന്നു ...
ക്ഷീരമായി അമ്മ പകര്‍ന്ന
സഹജീവിസ്നേഹമെന്‍
സിരകളിലൊഴികിടുന്നു.
കണ്ണടച്ചാലും തുറന്നാലും,
നിറവുള്ള വെട്ടമായി
ഗുരുക്കരുള്ളില്‍ വഴികാട്ടിടുന്നു .
ഒടുങ്ങാത്ത പാഥേയമായി
പ്രിയഭൂമി കാഴ്ച്ചകളൊരുക്കി
കാത്തുവെച്ചീടുന്നു..
തളരാത്ത താങ്ങായി
തലമുറകള്‍ കരുത്തു
പകര്‍ന്നീടുന്നു ...
ശാന്തി ചൊല്ലിടട്ടെ
ആത്മസമര്‍പ്പണത്തോടെ
നിങ്ങള്‍ക്കെന്‍ സ്വസ്തി ..
No comments:
Post a Comment