അത്യാഹിതം
=============
അമ്മാവസിയിലേക്കുള്ള
ദൂരം മാത്രമാണ്
ഓരോ പൗര്‍ണമിയും..
കൊടും വേനല്‍
വറ്റിച്ചെടുത്തതൊക്കയും
പെരുമഴയായി ഇടിച്ചിറങ്ങി-
വരിക തന്നെ ചെയ്യും .
ആകാശത്തിലേക്കെറിയുന്ന
കല്ലുകള്‍ തിരികെ
വരാതിരിക്കുമോ .
കലി ബാധിച്ച
നളചിത്തം പോലെ
ശീലകേടുകളിലേക്ക്
വഴിമാറുമ്പോള്‍ ,
ചൂരല്‍ പ്രഹരമായി
ഓര്‍മപെടുത്തലായി
ആഹിതങ്ങള്‍
മിഴികളെ നനയ്ക്കുന്നു ...
=============
അമ്മാവസിയിലേക്കുള്ള
ദൂരം മാത്രമാണ്
ഓരോ പൗര്‍ണമിയും..
കൊടും വേനല്‍
വറ്റിച്ചെടുത്തതൊക്കയും
പെരുമഴയായി ഇടിച്ചിറങ്ങി-
വരിക തന്നെ ചെയ്യും .
ആകാശത്തിലേക്കെറിയുന്ന
കല്ലുകള്‍ തിരികെ
വരാതിരിക്കുമോ .
കലി ബാധിച്ച
നളചിത്തം പോലെ
ശീലകേടുകളിലേക്ക്
വഴിമാറുമ്പോള്‍ ,
ചൂരല്‍ പ്രഹരമായി
ഓര്‍മപെടുത്തലായി
ആഹിതങ്ങള്‍
മിഴികളെ നനയ്ക്കുന്നു ...
No comments:
Post a Comment