ഉൾപ്രേരകം
* * * * * * * * *
ഗാലപ്പഗോസിലെ വിശാലതകളിൽ
നരച്ച താടിവെച്ചയാൾ കണ്ടെത്തിയത് നിന്നെയായിരുന്നു.
പരിണാമങ്ങളുടെ നിലയ്ക്കാത്ത അന്ത:ചോദന!
എല്ലാ പരിണാമങ്ങൾക്കു പിന്നിലും നീയാണ്....
നിന്റെ ചിരി ,എന്റെയുള്ളിൽ നൂറിതളുള്ള പൂവായിട്ടാണ് രൂപാന്തരം പ്രാപിച്ചത്!
നാളെ കാണാമെന്ന പ്രണയാർദ്രമായ
നിന്റെ മൊഴികളാണ്
അരുണോദയങ്ങളായി എന്നും പരിണമിക്കുന്നത്!
വാനരനിൽ നിന്ന് നരനിലേക്കുള്ള
എന്റെ ബോധവളർച്ച
നിന്റെ സ്നേഹ ശകാരങ്ങളുടെ അദൃശ്യകരങ്ങളാലാണ്!
അമീബയുടെ അണിമയിൽ നിന്ന്
ഒരാനയുടെ പെരുമയിലേക്ക് എന്നെ പരിണമിപ്പിച്ചതും നീയാണ്!
കാൽവിരലുണ്ട് കിടന്നൊരു ഉണ്ണിയിൽ നിന്നും നിന്നിലെത്താനാണ് ഞാനീ വഴിയിത്രയും നടന്നത്!
ഭൂഗുരുത്വബലം നീയാണ്!
നിന്റെ വാക്കിലാണ്,
അതു കൊണ്ട് മാത്രമാണ്,മനസ്സിടറുമ്പോൾ മരമുകളിലേക്ക് ഞാൻ നടന്നു കയറാത്തത് .....
DR:ANUP'S POETRY

No comments:
Post a Comment