സ്വനിർമ്മിതാഗാരത്തിൻ
ശൈലസുരക്ഷയ്ക്കുള്ളി -
ലൊരുണർവുകാലം മുഴുവൻ
സ്വരുക്കൂട്ടിവെച്ചതൊക്കെ
നുകർന്നിരിക്കുന്ന വിശ്രാന്തികാലം!
നിദ്ര തന്നിടവേളകളിൽ
തെളിയുന്ന ബോധനിമിഷങ്ങളിൽ,
സുഖസുഷുപ്തിക്കപ്പുറമിനി
-യുള്ള ആയുസ്സിലാത്മസുഖ-
ത്തിനായുരുവാക്കവതൊക്കെ,
അന്യനസുഖമായി ഭവിക്കരുതേന്ന്
മനമുരുകി പ്രാർത്ഥിക്കുവാനുള്ളിൽ
വെളിച്ചം നിറയ്ക്ക നീ
ഗുരുചൈതന്യപൊരുളേ!
നിരാമയാനുഗ്രഹവർച്ചസേ!
No comments:
Post a Comment